
ഇലഞ്ഞി: ഇലഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണതട്ടിപ്പിനെതിരെ പ്രതിഷേധ ജ്വാല നടത്തി. ദേവസ്വം മന്ത്രിയുംദേവസ്വം ബോർഡ് ഭാരവാഹികളും രാജിവക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പിറവം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജുമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.ജി .കുട്ടപ്പൻ ,വി.ജി. ജോസഫ്, മണ്ഡലം ഭാരവാഹികളായ ബിനോജ് കുര്യാക്കോസ്, നെൽസൺ പോൾ, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു.