
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മുനമ്പം സമരസമിതി ഭാരവാഹികൾ മന്ത്രിയെ സന്ദർശിച്ച് നന്ദി അറിയിച്ചു.