
പറവൂർ: പറവൂർ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയിൽ 871 പോയിന്റ് നേടി പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 626 പോയിന്റ് നേടി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 569 പോയിന്റ് നേടി മൂത്തകുന്നം എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.