ph

കാലടി: പിരാരൂർ കണക്കം കുടി വീട്ടിൽ ആതിരക്ക് പിരാരൂർ ഫ്രണ്ട്‌സ് ക്ലബ് നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ പി. റെജീഷ് കൈമാറി. ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, അങ്കമാലി ഏരിയാ കമ്മിറ്റി അംഗം എം.ടി. വർഗീസ്, കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജോ. ചൊവ്വരാൻ, ആൻസി ജജോ, കെ.കെ. സഹദേവൻ, എ.കെ. വിശ്വംഭരൻ, ക്ലബ്ബ് ഭാരവാഹികളായ കെ.എസ്. സുമേഷ് , സൗമ്യ രതീഷ് എന്നിവർ പ്രസംഗിച്ചു