കൂത്താട്ടുകുളം: കൂത്താട്ടുകുളം മുനിസിപ്പാലിറ്റി കൃഷി ഭവൻ,പച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ അടുക്കളത്തോട്ടം നിർമ്മാണ കിറ്റ് വിതരണം ചെയ്യുന്നു . 800 രൂപയുടെ കിറ്റ് സബ്‌സിഡി നിരക്കിൽ 300 രൂപയ്ക്ക് ലഭിക്കുന്നു. ഹൈബ്രിഡ് പച്ചക്കറി തൈകൾ, മുരിങ്ങ, കോവൽ തൈകൾ, സൂക്ഷ്മ മൂലക മിശ്രിതം, സ്യൂഡോമോണാസ് , ട്രൈക്കോഡർമ, വേപ്പ് കീടനാശിനി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ലഭിക്കും. ആവശ്യമുള്ളവർ ഗുണഭോക്തൃവിഹിതം കൃഷിഭവനിൽ അടയ്ക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.