snvhss-paravur

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, പ്രിൻസിപ്പൽ എം.എസ്. പ്രീതി, ഹെഡ്മാസ്റ്റ‌‌ർ സി.കെ. ബിജു, സ്കൗട്ട് ലീഡർ വിജയകുമാർ, സ്കൗട്ട് മാസ്റ്റ‌‌ർ കെ.പി. സജിമോൻ, ഗൈഡ്സ് ക്യാപ്ടൻ ആർ. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.