
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 66-ാമത് ക്ലാസ് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ചടങ്ങിൽ യൂണിയൻ കൗൺസലർ സജീവൻ ഇടച്ചിറ അദ്ധ്യക്ഷനായി. ഡോ. ബിന്ദു, ഗുരുസ്പർശം യൂണിയൻ കൗൺസലിംഗ് ഫോറം പ്രസിഡന്റ് ബിജു വാലത്ത്, വിനയൻ ശ്രീമൂലനഗരം എന്നിവർ ക്ലാസ് നയിച്ചു. വനിതാ സംഘം സെക്രട്ടറി ബിന്ദു രതീഷ് കൗൺസിലർമാരായ ഷിജീ ഷാജി, സജിത സുഭാഷണൻ, സജിത സതീശൻ, ഓമന മോഹനൻ, ശാന്ത ഭാസ്‌കരൻ, ഷിബി ബോസ്, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറി അമ്പാടി ചെങ്ങമനാട്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർ സേന യൂണിയൻ ജോയിന്റ് സെക്രട്ടറി കോമളകുമാർ, തായിക്കാട്ടുകര ശാഖാ സെക്രട്ടറി ശശി തൂമ്പായിൽ,കീഴ്മാട് ശാഖാ പ്രസിഡന്റ് രാജീവ് എന്നിവർ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ സ്വാഗതവും യൂണിയൻ കൗൺസിലർ സിജു കുമാർ നന്ദിയും പറഞ്ഞു.