
തൃപ്പൂണിത്തുറ: ശബരിമലയിൽ നടന്നത് വെറും മോഷണമല്ല സ്വർണ കുംഭകോണമാണെന്ന് ബി.ഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാലാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറിമാരായ നന്ദൻ മാങ്കായി, കെ.കെ. പീതാംബരൻ, എം.പി. ജിനീഷ്, സി.ടി. കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ടി. ഹരിദാസ്, സി.കെ. ദിലീപ് കുമാർ, ജില്ലാ മീഡിയ കൺവീനർ സി. സതീശൻ, ജില്ലാ സെക്രട്ടറിമാരായ ബിന്ദു ഷാജി, ബീന നന്ദകുമാർ, ജൂഡ് റോക്കി തുടങ്ങിയവർ സംസാരിച്ചു.