കൊച്ചി: മഹാരാജാസ് കോളേജിന്റെ സ്റ്റേഡിയത്തിലെ കടമുറി വാടകയിൽ നിന്ന് ലഭിക്കാനുള്ള മൂന്നരക്കോടി രൂപ തിരിച്ചുപിടിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാലസമരം അഞ്ചുദിവസം പിന്നിട്ടു. സമരം ചെയ്യുന്നവരെ ടി.ജെ. വിനോദ് എം.എൽ.എ സന്ദർശിച്ചു. കെ.എസ്.യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക്, നേതാക്കളായ മുഹമ്മദ് അജ്മൽ, ബാസിൽ സമാൻ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്ക് വർഷങ്ങളായി കിട്ടിയിട്ടില്ലാത്ത പ്രൈവറ്റ് ബസ് കൺസെഷൻ കാർഡുകൾ ഉടനടി നൽകുക, കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വേണ്ട നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.