
മൂവാറ്റുപുഴ : ലോക തപാൽ ദിന ത്തിൽ മുവാറ്റുപുഴ ജില്ല രൂപവത്കരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തുകളയച്ച് എം.എസ്.എം സ്‌കൂൾ വിദ്യാർത്ഥികൾ. മൂന്നാം ക്ലാസിലെ നൂറോളം കുട്ടികൾ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പോസ്റ്റ് ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനംഅയച്ചത്.
പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ ദിനത്തിൽ എത്തിയ കുട്ടികളെയും അദ്ധ്യാപകരെയും ഉദ്യോഗസ്ഥർ സ്വീകരിച്ചു. പോസറ്റ് ഓഫീസ് സന്ദർശിച്ച കുട്ടികൾക്ക് ഓഫീസിന്റെ പ്രവർത്തനം പോസ്റ്റ് വുമൺ ഡയാന പരിചയപ്പെടുത്തി. ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാദ്ധ്യാപിക ഇ.എം. സൽമത്ത് നിർവഹിച്ചു . അദ്ധ്യാപകരായ മുഹമ്മദ് കുട്ടി ,രമ്യാ കെ.ആർ., ഷീജ മോൾ കെ.എ., സൽമ നൂർ തുടങ്ങിയവർ നേതൃത്വം നൽകി.