
മുവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് വാർഡ് ചാക്കുന്നം അമ്പലം - പുന്നോപ്പാടി ജുമാ മസ്ജിദ് കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു. എം.പി ലാഡ്സ് 2024-2025 പദ്ധതിയിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അഗം കെ.എം. അബ്‌ദുൾ മജീദ്, മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ, പായിപ്ര ഗ്രാമ പഞ്ചായത്ത് വികസനകാര്യാ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.