medical

കൊച്ചി: സ്തനാർബുദം മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ചെക്ക്‌മേറ്റ് എന്ന ക്യാമ്പെയിന്റെ ഭാഗമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ബ്രസ്റ്റ് റൂം ക്ലിനിക്കിന് തുടക്കമായി. മെഡിക്കൽ ട്രസ്റ്റിന്റെ സൗത്ത് ബ്ലോക്കിലാണ് ബ്രസ്റ്റ് 360 ക്ലിനിക്ക് തുടങ്ങിയത്. സ്താനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ധ പരിശോധന നടത്താനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ക്ലിനിക്ക് ആരംഭിച്ചത്.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിൽ താരസംഘടന 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോനും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസും സംബന്ധിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡോ. ശ്യാം വിക്രം, ഡോ. വരുൺ രാജൻ, ഡോ. സൂരജ് സാലി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അമ്മയിലെ 50 ഓളം അംഗങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ' ബെസ്റ്റ് 360' ക്ലിനിക്കിൽ ആദ്യദിനം പരിശോധനയ്‌ക്കെത്തി.