മൂവാറ്റുപുഴ : കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ (കെ.എ സ്.ടി.യു) ആഭിമുഖ്യത്തിൽ സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരങ്ങളും സി.എച്ച് സെമിനാറും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. അബ്ദുൾ മജീദ് നിർവഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗം എം.എം. സീതി നിർവഹിച്ചു. മുഹമ്മദ് ഷാഫി , ഫാറൂഖ് എം എ , മുഹമ്മദ് കുട്ടി സി.എ.,​ ഷഹനാസ് വി.എം. തുടങ്ങിയവർ പങ്കെടുത്തു .