കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ഇന്ന് രാവിലെ 11ന് എറണാകുളം പോളക്കുളം റീജൻസി ഹോട്ടലിൽ ചേരുന്ന ശിവസേന സംസ്ഥാന കമ്മിറ്റി യോഗം ദക്ഷിണ ഭാരത ഓർഗനൈസിംഗ് സെക്രട്ടറി എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ അദ്ധ്യക്ഷനാകും. ജില്ല പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.