
മൂവാറ്റുപുഴ : തണൽചാരിറ്റബിൾ ട്രസ്റ്റ് മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാർവത്രിക പാലിയേറ്റീവ് ദിനം കെയർ ദിനമായി ആചരിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അലിയാർ നിർവ്വഹിച്ചു. ചെയർമാൻ സി.എ.ബാവ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ ഹമീദ് കെയർ ദിന സന്ദേശം നൽകി.
പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം ഡോ.ശമ്മാസ് ദാരിമി , പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഫി മുതിരക്കാലായിൽ, ഡോ. ജേക്കബ്, കെ.കെ മുസ്തഫ, ഷിയാസ് ഓർബിറ്റ്, എന്നിവർ സംസാരിച്ചു. ഇലാഹിയ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് വളന്റിയർമാർ സ്പെഷ്യൽ ഹോം കെയറിൽ പങ്കെടുത്തു.