keezhillam

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കീഴില്ലം ജനകീയാരോഗ്യ കേന്ദ്രത്തിനും പുല്ലുവഴി ജനകീയാരോഗ്യ കേന്ദ്രത്തിനും കേന്ദ്ര സർക്കാരിന്റെ ദേശീയ അംഗീകാരം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളം ജില്ലയിലെ 3 എണ്ണത്തിൽ രണ്ടുമാണ് ഇവ സ്വന്തമാക്കിയത്. കീഴില്ലം ജനകീയ ആരോഗ്യ കേന്ദ്രം 81.97 മാർക്കോടെയും പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം 87.63 ശതമാനം മാർക്കോടെയുമാണ് അംഗീകാരം കരസ്ഥമാക്കിയത്. അംഗീകാരം നേടിയ മൂന്നാമത്തെ ജനകീയാരോഗ്യ കേന്ദ്രം അയ്യമ്പുഴയിലേതാണ്.

30 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് ആരോഗ്യ ഉപ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുകയായിരുന്നു. ജനങ്ങൾക്ക് അവരുടെ വീടിന് ഏറ്റവും സമീപത്തായി ഫാർമസി ലാബ്,​ പ്രഥമ ശുശ്രൂഷ,​ ഇ- സഞ്ജീവനി വഴി ഡോക്ടറുടെ സേവനം, പാലിയേറ്റീവ് പരിചരണം, കിടപ്പുരോഗി പരിചരണം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരുന്നവർക്കുള്ള പരിചരണം തുടങ്ങിയ ഉറപ്പാക്കി.

നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനുശേഷം രായമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലെ വിവിധ ഘടക സ്ഥാപനങ്ങൾക്കും ഗ്രാമപഞ്ചായത്തിനും നിരവധി ദേശീയ സംസ്ഥാന ജില്ലാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി ദേശീയതല അംഗീകാരം നേടിയ പുല്ലുവഴി, കീഴില്ലം സെന്ററുകൾ മറ്റ് കേന്ദ്രങ്ങൾക്കും പ്രചോദനമാകും

എൻ.പി. അജയകുമാർ

പഞ്ചായത്ത് പ്രസിഡന്റ്