anoop
അനൂപ് നെറ്റോ

മൂവാറ്റുപുഴ: ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് ഇറിഗേഷൻ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കൊല്ലം കടപ്പാക്കട നെസ്റ്റ്‌ഡേയിൽ അനൂപ് നെറ്റോയെയാണ് (46) മുടവൂർ തവളക്കവല - സി.ടി.സി റോഡിലുള്ള ആവണി കുളത്തിൽ മരിച്ചനിലയിൽ ഇന്നലെ രാവിലെ എട്ടോടെ കണ്ടെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മൂവാറ്റുപുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: എലിസബത്ത് ലിമ.