
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി. മൂവാറ്റുപുഴ ഉറവക്കുഴി ഉദിനാട്ട് വീട്ടിൽ ബഷീറിന്റെ (അസീസ് ) മകൻ ബിൻസാദാണ് (23) ശനിയാഴ്ച രാവിലെ മരിച്ചത്. കുവൈറ്റ് അബ്ബാസിയയിൽ സീഷെൽഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഹാജറ, സഹോദരങ്ങൾ: ഒസാമ ബഷീർ, സൈബ ബഷീർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.