കിഴക്കമ്പലം: കുന്നത്താനാട് പഞ്ചായത്ത് എൽ.ഡി.എഫ് അംഗം നിസാർ ഇബ്രാഹിമിനെ അയോഗ്യനാക്കി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. പെരിങ്ങാല സൗത്ത് വാർഡിലെ സി.പി.എം അംഗമാണ്. തുടർച്ചയായ മൂന്ന് പഞ്ചായത്ത് കമ്മിറ്റികളിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. നിസാർ അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിലും ഇതേ കാലയളവിൽ പങ്കെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണ കത്തിന് കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്നാണ് പഞ്ചായത്തീ രാജ് നിയമ പ്രകാരം നടപടി.