കോലഞ്ചേരി: കോലഞ്ചേരിക്ക് സമീപം പാങ്കോട് രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ പിടികൂടിയ തെരുവ് നായയ്ക്ക് പേ വിഷ ബാധയുള്ളതായി സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.
കോലഞ്ചേരി മൃഗാശുപത്രയിൽ നിരീക്ഷണത്തിലിരിക്കെ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ജഡം പോസ്റ്റോമോർട്ടത്തിനായി മണ്ണുത്തിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ പരാക്രമത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കടക്കം കടിയേറ്റിരുന്നു. ഇവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി സംശയമുണ്ടായതോടെയാണ് ഐക്കരനാട് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് നായയെ പിടികൂടി ആശുപത്രിയിലാക്കിയത്.