പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള ബുധനാഴ്ച രാവിലെ 10ന് പഞ്ചായത്ത് മിനി ഹാളിൽ നടക്കും. വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന മേളയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക് എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.