farm-fest

പെരുമ്പാവൂർ: കേരളത്തിലെ ഫാമുകളെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഫാമുകളാക്കി മാറ്റുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒക്കൽ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാമുകളുടെ അനന്തമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കാർഷിക സമൃദ്ധിയെയും കാർഷിക പൈതൃകത്തെയും പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാൻ കഴിയുന്ന വിധത്തിൽ ഫാം ടൂറിസത്തിനാവശ്യമായ അനുബന്ധ പ്രവർത്തനങ്ങൾ സമയബന്ധിതമായി കൃഷി വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, ശാരദ മോഹൻ, ഷൈമി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ തുടങ്ങിയവർ സംസാരിച്ചു