കൊച്ചി: ജനങ്ങളുടെ മാനസികാരോഗ്യം അഭിവൃദ്ധിപ്പെട്ടാൽ മാത്രമെ രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാകൂവെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ്.പി. പുന്നൂസ്. എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇ.പി.എസ്), ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്) കേരള ഘടകം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ കലൂർ ഐ.എം.എ ഹൗസിൽ നടന്ന ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എറണാകുളം ശാഖ പ്രസിഡന്റ് ഡോ. അനൂപ് വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീവിലാസൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം പ്രൊഫ.ഡോ. അശോക് ആന്റണി പ്രബന്ധം അവതരിപ്പിച്ചു. ഐ.എം.എ മിഡ് സോൺ പ്രസിഡന്റ് ഡോ.കെ. സുദർശൻ, സ്റ്റേറ്റ് പ്രസിഡന്റ് ഇലക്ട് ഡോ.എം.എൻ. മേനോൻ, ഐ.പി.എസ് ട്രഷററും, ഇ.പി.എസ് സെക്രട്ടറിയുമായ ഡോ.ടി.സി. വിഷ്ണു, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, ഇ.പി.എസ് ട്രഷറർ ഡോ. അശ്വിൻ കൃഷ്ണൻ അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.