
കുമ്പളങ്ങി: കുമ്പളങ്ങി- അരൂർ കെൽട്രോൺ പാലം നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. സംഘാടക സമിതി രൂപീകരിച്ചു. കെ.ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. ജി.സി.ഡി.എ ജനറൽ കൗൺസിൽ അംഗം പി.എ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, സജീവ് ആന്റണി, എൻ.ടി. സുനിൽ, സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ മാക്‌സി എം.എൽ.എ , ബേബി തമ്പി, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ (രക്ഷാധികാരികൾ), സൂസൻ ജോസഫ് (ചെയർപേഴ്‌സൺ), സജീവ് ആന്റണി (കൺവീനർ).