
കളമശേരി: ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഏലൂർ പാതാളം ടൗൺഹാളിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായി. വ്യവസായ മന്ത്രി പി. രാജീവ്, പി.ആർ. മുരളീധരൻ, പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, എം .പി . ഉദയകുമാർ, കെ. ബി. സുലൈമാൻ, എൻ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: എം. ബി. സ്യമന്തഭദ്രൻ (പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സെക്രട്ടറി), ഇ. പി. സുരേഷ് (ട്രഷറർ), ടി. വി. രാജൻ, എൻ. എൽ. പൗലോസ്, എ. എൻ .സന്തോഷ്, കെ. പി. ശെൽവൻ, എം. പി. ഉദയൻ (വൈസ് പ്രസിഡന്റുമാർ), പി.ആർ. പ്രസാദ്, പി. പി. ബ്രൈറ്റ്, എൻ. ശ്രീകുമാർ, ടി. ജി. ബെന്നി സെബാസ്റ്റ്യൻ, ഐ.എ രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ).