
തിരുവനന്തപുരം: കുറവൻകോണം സീസൻസ് വിന്റർ മിസ്റ്റ് അപ്പാർട്ട്മെന്റ് 14 ഡിയിൽ കേരള ഹൈക്കോടതി ജഡ്ജിയും ലോകായുക്തയും ഗുജറാത്ത്, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് കെ. ശ്രീധരന്റെ ഭാര്യ ഡോ. ദേവദത്ത ശ്രീധരൻ (ഓമന 81) നിര്യാതയായി. എറണാകുളം ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് ഹെഡായിരുന്നു. മക്കൾ: ഡോ. മഞ്ജു അരവിന്ദ് (ഹോങ്കോംഗ്), ഡോ. മധു ശ്രീധരൻ (കാർഡിയോളജിസ്റ്റ്, നിംസ്). മരുമക്കൾ: അരവിന്ദ് വിദ്യാധരൻ (ജേർണലിസ്റ്റ് ഹോങ്കോംഗ്), ഡോ. രുമ മധുശ്രീധരൻ (റേഡിയോളജി പ്രൊഫസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം 3ന് മുട്ടത്തറ മോക്ഷകവാടത്തിൽ.