കോതമംഗലം: ഉയർന്ന ശബ്ദത്തിൽ ഹോണടിച്ച ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശം. കോതമംഗലത്ത് കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കെ എസ്.ആർ.ടി.സി. സ്റ്റാൻഡിനോട് ചേർന്നുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ബസ് ആണ് വലിയ ശബ്ദത്തിൽ ഹോൺ അടിച്ചത്. ഈ ബസിനെതിരെ നടപടി എടുക്കാൻ മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.