കൊച്ചി: ചിറ്റൂർ പുഴയിൽ കൂട്ടുകാരനൊപ്പം നീന്താനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. സൗത്ത് ചിറ്റൂർ വിന്നേത്ത് റോഡ് തുണ്ടത്തിൽപ്പറമ്പിൽ ഗിരീഷിന്റെ മകൻ ശ്രീഹരിയെയാണ് (17) കാണാതായത്.

ഇന്നലെ വൈകിട്ട് നാലരയ്ക്ക് ചിറ്റൂർ ഫെറിക്ക് സമീപം കെ.സി.കെ റോ‌ഡിലെ മൈതാനത്ത് കളിച്ചശേഷമാണ് ഇരുവരും നീന്താനിറങ്ങിയത്. സുഹൃത്ത് നീന്തി മറുകര എത്തിയെങ്കിലും പുഴയുടെ മദ്ധ്യഭാഗത്ത് നീന്തിക്കൊണ്ടിരുന്ന ശ്രീഹരി ഒഴുക്കിൽപ്പെട്ടു. ഗാന്ധിനഗർ ഫയർഫോഴ്സും ചേരാനല്ലൂർ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും.