പറവൂർ: ഓൾ ടു മുസിരിസ് ഫോർ പലസ്‌തീൻ എന്ന പേരിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച ഗാസസ്ക്വയർ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജമാൽ പാനായിക്കുളം അദ്ധ്യക്ഷനായി. കെ.എ. യൂസുഫ് ഉമരി, സ്വാമി ധർമചൈതന്യ, കെ. അംബുജാക്ഷൻ, ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ബീന ശശിധരൻ, ഫാ. തോമസ് മാത്യു, കെ.ബി. കാസിം തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ യുവജനറാലിയും നടന്നു.