പറവൂർ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ ബി.എം.എസ് ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഡിജേഷ് അദ്ധ്യക്ഷനായി. എ.ആർ. രാഹുൽ, കെ.എസ്. ഷിബു, ജി. ബിനു, സി.പി. സുജിത്ത്, പി.ബി. രാധാകൃഷ്ണൻ, സരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.