പറവൂർ: ഷാഫിപറമ്പിൽ എം.പിക്കുനേരെ പേരാമ്പ്ര പൊലീസ് നടത്തിയ ആക്രമണത്തിനെതിരെ പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം എ.ഐ.സി.സി അംഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്. റെജി അദ്ധ്യക്ഷനായി. വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, കൊച്ചുത്രേസ്യ ജോയ്, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, രാജേഷ് ചീയേടത്ത് തുടങ്ങിയവർ സംസാരിച്ചു.