പറവൂർ: സേവാഭാരതി കരുമാല്ലൂർ പഞ്ചായത്ത് സമിതി ഭാരവാഹികളായി എസ്.ബി. ജയരാജ് (പ്രസി‌ഡന്റ്), ബി. ജയകുമാർ (സെക്രട്ടറി), കെ.എസ്. റീന, വി.ആർ. സദാശിവൻ (വൈസ് പ്രസിഡന്റുമാർ), ടി. സുധീഷ്, ടി.എൻ. പ്രീത (ജോയിന്റ് സെക്രട്ടറിമാർ), എം. രഘുനാഥ് (ട്രഷറർ), കെ.കെ. ജിഷ്ണുകുമാർ (ഐ.ടി. കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.