
അങ്കമാലി: ബി.ജെ.പിയുടെ വോട്ട് കവർച്ചക്കെതിരായി രാഹുൽ ഗാന്ധി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിളാകോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഹിളാകോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വോട്ട് ചോരി സിഗ്‌നേച്ചർ ക്യാംപെയിൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു, യു. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ്, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. എസ്. ഷാജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കെ. ജോഷി, മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേരി വർഗീസ്, മഹിളാകോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സിജിപോൾ, മേരി റാഫേൽ, നിഷസാജു, സാലി ജോസഫ്, മോളി ഡേവിസ്, രാജമ്മ വാസദേവൻ, റാണി ടെല്ലാസ്, ബീന ടോം എന്നിവർ സംസാരിച്ചു.