jathi
കൊച്ചിൻ നട്ട് മെഗ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചപ്പോൾ

അങ്കമാലി: അതിവർഷം മൂലം നാശം സംഭവിച്ച ജാതി കൃഷിത്തോട്ടങ്ങളിലെ മണ്ണ് പരിശോധിക്കാൻ കൃഷിഭവനുകളിൽ കൃഷിവകുപ്പിന്റെ മൊബൈൽ മണ്ണ് പരിശോധന ക്ലിനിക്കിന്റെ സേവനം സൗജന്യമായി ലഭ്യമാക്കണമെന്ന് ആനപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ നട്ട് മെഗ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. ആനപ്പാറ അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം ഹാളിൽ നടന്ന യോഗം തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ എം. ടി. ജോർജ് അദ്ധ്യക്ഷനായി. ബിജി മോൻ സഖറിയ ക്ലാസ്സെടുത്തു. മികച്ച കർഷകരെ മെമന്റോ നൽകി ആദരിച്ചു. കമ്പനി ഡയറക്ടർമാരായ ജോർജ് തോമസ്, ടോം ജോസഫ്, ജോസ് മാടൻ, പി.വി. പൗലോസ്, എം.എം. ജോയ്‌സൺ വർഗീസ് പുളിയ്ക്കൽ, ജോർജ് ജോസഫ്, സി.കെ. വർഗീസ്, കെ.പി. ദേവസി എന്നിവർ പ്രസംഗിച്ചു,