ചോറ്റാനിക്കര: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയെ നിയമവിരുദ്ധമായി മർദ്ദിച്ച് പൊലീസ് നടപടിക്കെതിരെ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ സി.ആർ. ദിലീപ്കുമാർ, പോൾ ചാമക്കാല, ജൂലിയ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബെന്നി കെ. പൗലോസ്, ലിജോ ചാക്കോച്ചൻ, ടി.കെ. ജോസഫ്, വൈക്കം നസീർ,സലിം അലി, ജോഹർ.എൻചാക്കോ, കുഞ്ചെറിയ,കെ.സി തോമസ്, കെ.ജി. ഷിബു, ജെറിൻ ടി. ഏലിയാസ്,എം.കെ. ജിനേന്ദ്രൻ, ജെയ്‌നി രാജു, അനു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.