deepa-nair

അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം പുരോഗതി എന്ന വിഷയത്തിൽ സംവാദ സദസ് നടന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. കവിയത്രി ഡോ . മോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലക്‌സി ജോയി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ച് ത്രേസ്യ തങ്കച്ചൻ, ബ്ലോക് പഞ്ചായത്ത് അംഗം സീലിയ വിന്നി, ഡോ. ദീപ വി. നായർ, തുറവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിനി രാജീവ്, ദുബായിയിലെ സാമൂഹ്യ പ്രവർത്തക ജീനാ രാജീവ്, യോഗ അദ്ധ്യാപികമാരായ മിനി തങ്കച്ചൻ, ഷീജ സതീഷ് , അഡ്വ. സജി മാടശ്ശേരി, ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രസിഡന്റ് കെ.വി ബിന്ദു, ഐക്യ മഹിള സംഘം ജില്ലാ പ്രസിഡന്റ് മിനിമോൾ അഗസ്റ്റിൻ, മാദ്ധ്യമ പ്രവർത്തക അജിത ജയ്‌ഷോർ, കെ.എസ് സുപ്രിയ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, വിൽഫ്രഡ് എച്ച്, അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, കെ.പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭാരതീയർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഫിലോസഫിയിൽ ഡോക്ട്രേറ്റ് നേടിയ ഡോ. ദീപ വി. നായർക്ക് ജനറൽ കൺവീനർ ജോർജ് സ്റ്റീഫൻ മെമന്റോ നൽകി ആദരിച്ചു.