tlc

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പാഞ്ചായത്ത് മുനിസിപ്പൽ സമിതികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ താലൂക്കിൽ രണ്ട് കേന്ദങ്ങളിൽ വച്ച് ബാലവേദി ചുമതല വഹിക്കുന്ന ഗ്രന്ഥശാലാ പ്രവർത്തകർക്ക് റീഡിംഗ് തിയേറ്റർ പരിശീലനം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ജില്ലാ കൗൺസിൽ അംഗം സി.എൻ. പ്രഭകുമാർ , എം.എ.എൽദോസ്, ടി.ജെ. ജയ്സൺ എന്നിവർ സംസാരിച്ചു. താലൂക്ക് വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ സിന്ധു ഉല്ലാസ്, എഴുത്തുകാരൻ അജൈയ് വേണു പെരിങ്ങാശേരി എന്നവരാണ് പരിശീലനം നൽകിയത്.