padyfieldcultivation

പാലക്കുഴ: പാലക്കുഴ പഞ്ചായത്തിൽ തരിശായി കിടന്ന മൂങ്ങാംകുന്ന് മാനന്തപ്പാടത്ത് നെൽകൃഷി ഉത്സവം നടത്തി. അഞ്ചുവർഷമായി തരിശായി കിടന്ന പാടത്ത് പഞ്ചായത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. നെല്ലിന്റെ ഉമ ഇനമാണ് വിതച്ചത്. ഇതിനോടകം തരിശായി കിടന്ന പാടങ്ങൾ ഏറ്റെടുത്ത് നെൽകൃഷിയെ 4 ഹെക്ടറിൽ നിന്ന് 15 ഹെക്ടറായി വർദ്ധിപ്പിച്ചു. തടയണകളുടെ മെയിന്റനൻസ് നടത്തിയും കൂലിച്ചെലവും വളവും സബ്സിഡി നൽകിയും സൗജന്യമായി നൽകിയും കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എ, പാടശേഖരസമിതി സെക്രട്ടറി പി .എം സോമൻ, പ്രസിഡന്റ് പി.ഐ മണിയൻ, ട്രഷറർ ജിജി കെ.കെ,​സമിതി അംഗങ്ങൾ, കൃഷി ഓഫീസർ എന്നിവർ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.