
പെരുമ്പാവൂർ: അന്തരിച്ച കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. എ റഹീം അനുസ്മരണം കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വല്ലം സാധു സംരക്ഷണ സമിതി ഹാളിൽ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബിന്റെ പ്രാരംഭ പ്രാർത്ഥനയും റഹീം ഫാറൂഖി പ്രത്യേക ദുആയും നടത്തി. ബൂത്ത് പ്രസിഡന്റ് ടി.എ. ഹസന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. ടി.ജി സുനിൽ അനുസ്മരണ പ്രഭാഷണം നടത്തി. റയോൺപുരം മഹല്ല് ഖത്തീബ് സിറാജുൽ ഹസനി, മഹല്ല് പ്രസിഡന്റ് എ.എ.സലാം, യു.ഡി.എഫ്. കൺവീനർ പി.കെ.മുഹമ്മദ് കുഞ്ഞ്, എ.വി.തോമസ്, സ,സഫീർ മുഹമ്മദ്, സാം അലക്സ്, സി.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു.