thozhilali

പെരുമ്പാവൂർ: തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിൽ ദിനവും വേതനവും വർദ്ധിപ്പിക്കണമെന്ന് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിലെ തൊഴിലുറപ്പു വേതനം വർദ്ധിപ്പിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് എ.ഐ.സി.സി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, സംസ്ഥാന ജില്ലാ ഭാരാവാഹികളായ ജോയി പൂണേലി, ബിന്ദു ഗോപാലകൃഷ്ണൻ,​ കെ. എൻ. സുകുമാരൻ, വി. ഇ. റഹിം, പി.കെ. മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.