
കോതമംഗലം: കോതമംഗലം താലൂക്ക് എൻ.എസ്. എസ്. കരയോഗ യൂണിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ. രാജേന്ദ്രനാഥൻ നായരെ പ്രസിഡന്റായും അനിൽ ഞാളുമഠത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. യോഗത്തിൽ കെ.പി. നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.എ. പ്രേംസുന്ദർ, സി. ഗോപീകൃഷ്ണൻ, പി.പി. സജീവ്, പി.കെ. രാജേന്ദ്രനാഥൻ നായർ എന്നിവർ സംസാരിച്ചു.