
തൃപ്പൂണിത്തുറ : എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് വേണ്ടി യാത്ര സംഘടിപ്പിച്ചു. ഈ വർഷത്തെ യാത്ര കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് കൊച്ചിയിൽ നിന്ന് വിമാനമാർഗം ബംഗളൂരുവിലേക്കും അവിടെ നിന്ന് മൈസൂർ പാലസ് , വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിൽ സന്ദർശിച്ച് ഒന്നിന് തിരിച്ചെത്തി. റിട്ട. പ്രൊഫസർ സുലോചനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു വർഷമായി യാത്ര സംഘടിപ്പിക്കുന്നുണ്ട്.