പെരുമ്പാവൂർ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ ഓണാഘോഷവും കുടുംബ സംഗമവും 'മഷിപ്പൂക്കളം 2025" നടത്തി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. കാലടി എസ്. മുരളീധരൻ ഓണ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് സാനു പി. ചെല്ലപ്പൻ, സെക്രട്ടറി പി.എസ് ബിനീഷ്, ട്രഷറർ സുരേന്ദ്രൻ ആരവല്ലി, കൺവീനർ ഷാനവാസ് മുടിക്കൽ എന്നിവർ സംസാരിച്ചു. പവിഴം ജോർജ്, കെ. എ മുഹമ്മദ് (ഓപ്ഷൻസ്) എന്നിവരെ റൂബി ജൂബിലി പുരസ്കാരം നൽകി ആദരിച്ചു.