
ചോറ്റാനിക്കര :എടയ്ക്കാട്ടുവയൽ പഞ്ചായത്ത് എ.ഡി.എസിന്റെ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.സിക്ക് ആദ്യ റാങ്ക് കരസ്ഥമാക്കിയ അനു സുരേന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.ആർ ജയകുമാർ, കരകൗശല ശില്പി മോഹനൻ, ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ സുജിത്, അനന്തു, ശരൺ, ജിഷ്ണു എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർമാരായ ബീനാ രാജൻ, ജൂലിയ ജയിംസ്, ബോബൻ കുര്യാക്കോസ്, സാലി പീറ്റർ, ആഷിഷ് എം., ആദർശ് സജികുമാർ, സുജിത്ര, ജോൺ എൻ. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.