mla

അങ്കമാലി: റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് അങ്കമാലി നിയോജകമണ്ഡലത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് വേണ്ടി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിശ്വജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജേക്കബ്ബ് ജെ.പാലയ്ക്കപ്പിള്ളി, വിശ്വജ്യോതി സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി എന്നിവർ ചടങ്ങിൽ സാന്നിദ്ധ്യം വഹിച്ചു.

അങ്കമാലി നിയോജകമണ്ഡലത്തിലെ നൂറ് കണക്കിന് ഓട്ടോറിക്ഷ തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. കൊച്ചിൻ ഇന്റർനാഷണൽ ലിമിറ്റഡും അങ്കമാലി എൽ.എഫ് ആശുപത്രിയുടെയും അങ്കമാലി ജീവധാര ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, ഷൈജൻ തോട്ടപ്പിള്ളി, കെ.വി.ബിബീഷ്, മണ്ഡലം പ്രസിഡന്റുമാരായ കെ.പി. അയ്യപ്പൻ, സാജു നെടുങ്ങാടൻ, റെന്നി പാപ്പച്ചൻ, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, പഞ്ചായത്തംഗങ്ങളായ ബിനോയ് കൂരൻ, ജിജോ പോൾ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സെബി കിടങ്ങേൻ, ആന്റുമാവേലി, മുൻ നഗരസഭാ ചെയർമാൻ മാത്യു തോമസ്, ഡി.സി.സി സെക്രട്ടറിമാരായ പി.വി. സജീവൻ. എസ്.ബി. ചന്ദ്രശേഖര വാര്യർ, പി.വി. ജോസ് വാർഡ് കൗൺസിലർ എ.വി. രഘു, ബാബു സാനി, എം.യു മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.