അങ്കമാലി: മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിയുടെ വികസന മുരടിപ്പിനും അഴിമതിക്കും എതിരായി കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിക്കും.