
കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച മെറിറ്റ് ഡെ 2025 എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അക്കാഡമിക് ഡീൻ വിനു വി. തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. കർണ്ണൻ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ.ജെ. ഷീബ, കോളേജ് മാനേജർ ഡോ. സൂര്യ ദിവാകർ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ്, അസിസ്റ്റന്റ് പ്രൊഫസർ പി.എ. ഷമി എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതനിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.