photo

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി ആശാൻ സ്മാരക ശാഖാ വാർഷിക പൊതുയോഗം ശ്രീനാരായണ സാംസ്‌കാരിക സംഘം ഹാളിൽ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി ജോഷി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ടി.ജി വിജയന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ കണ്ണദാസ് തടിക്കൽ, ശാഖാ പ്രസിഡന്റ് കെ.ആർ വിനീഷ്, സെക്രട്ടറി കെ.പി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി നോബൽകുമാർ (പ്രസിഡന്റ് ) , സരുൺദേവ് സന്തോഷ് (വൈസ് പ്രസിഡന്റ് ) , കെ.ആർ വിനീഷ് (സെക്രട്ടറി)​,​കമ്മിറ്റിയംഗങ്ങളായി അഭിലാഷ്, പ്രസേന്നൻ, പ്രദീപ് മണ്ണാറയിൽ, ബാബു അറുകാട്ട്, കെ.ജി സോമൻ, സുധ സന്തോഷ്, സിജ സജിത്ത്, ധന്യ സോബിൻ എന്നിവരെ തിരഞ്ഞെടുത്തു.