കോലഞ്ചേരി: കോലഞ്ചേരി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവർത്തിപരിചയ, ഐ.ടി മേളകൾ 14,15 തീയതികളിൽ കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 3000ത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പസിഡന്റ് കെ.എം. അൻവർ അലി അദ്ധ്യക്ഷനാകും. 15ന് നടക്കുന്ന സമാപനസമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീനപരീത്,​ മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സമ്മേളനങ്ങളിൽ പങ്കെടുക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എ.ഇ.ഒ പി.ആർ. മേഖല അറിയിച്ചു.