
കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, അംഗങ്ങളായ ശ്രീജ അശോകൻ, ബേബി വർഗീസ്, പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അംഗങ്ങളായ സുബിമോൾ, എൽസി പൗലോസ്, സി.ജി. നിഷാദ്, പബ്ലിക് ലൈബ്രറി സെക്രട്ടറി പി.ടി. അജിത് പ്രസിഡന്റ് മോളി രാജൻ, കെ.വൈ. ജോഷി എന്നിവർ സംസാരിച്ചു.1 7 ലക്ഷം രൂപ ചെലവഴിച്ച് പബ്ലിക് ലൈബ്രറി നൽകിയ സ്ഥലത്താണ് പദ്ധതി പൂർത്തീകരിച്ചത്.